ക​ണ്ട​ല ബാ​ങ്ക് ത​ട്ടി​പ്പ്: ഭാ​സു​രാം​ഗ​നെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ജ​യി​ലി​ലേ​ക്ക് മാ​റ്റി
ക​ണ്ട​ല ബാ​ങ്ക് ത​ട്ടി​പ്പ്: ഭാ​സു​രാം​ഗ​നെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ജ​യി​ലി​ലേ​ക്ക് മാ​റ്റി
Tuesday, November 28, 2023 11:39 PM IST
കൊ​ച്ചി: ക​ണ്ട​ല ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ലാ​യി​രു​ന്ന എ​ൻ. ഭാ​സു​രാം​ഗ​ൻ ആ​ശു​പ​ത്രി വി​ട്ടു. ഭാ​സു​രാം​ഗ​നെ വീ​ണ്ടും ജ​യി​ലി​ലേ​ക്ക് മാ​റ്റി.

ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

ഭാ​സു​രാം​ഗ​ന്‍റെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പ്ര​തി​ഭാ​ഗം കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു. ഭാ​സു​രാം​ഗ​ന് ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ണ്ടെ​ങ്കി​ൽ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ലി​ൽ​വ​ച്ചു ഭാ​സു​രാം​ഗ​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​ത്. തു​ട​ര്‍​ന്ന് ജ​യി​ലി​ലെ ഡോ​ക്ട​ര്‍ ഉ​ള്‍​പ്പ​ടെ പ​രി​ശോ​ധി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു.
Related News
<