തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി റ​വ​ന്യു വ​കു​പ്പ്. കേ​സി​ലെ മു​ഖ്യ​പ്ര​തി റോ​ജി അ​ഗ​സ്റ്റി​ൻ അ​ട​ക്ക​മു​ള്ള​വ​ർ, അ​ന​ധി​കൃ​ത മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 35 കേ​സു​ക​ളി​ലാ​യി എ​ട്ട് കോ​ടി​യോ​ളം രൂ​പ പി​ഴ ന​ൽ​ക​ണ​മെ​ന്ന് റ​വ​ന്യു വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

റോ​ജി അ​ട​ക്ക​മു​ള്ള​വ​ർ വെ​ട്ടി​ക്ക​ട​ത്തി​യ മ​ര​ങ്ങ​ൾ നി​ന്നി​രു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​ക​ളും പി​ഴ ഒ​ടു​ക്ക​ണ​മെ​ന്ന് റ​വ​ന്യു വ​കു​പ്പ് അ​റി​യി​ച്ചു. വെ​ട്ടി​ക്ക​ട​ത്തി​യ മ​ര​ങ്ങ​ളു​ടെ വി​ല​യു​ടെ മൂ​ന്ന് മ​ട​ങ്ങ് വ​രെ​യു​ള്ള തു​ക​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കു​ക.

30 ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ഴ ഒ​ടു​ക്ക​ണ​മെ​ന്നും ഇ​ത് ചെ​യ്യാ​ത്ത പ​ക്ഷം പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കേ​ര​ള ലാ​ൻ​ഡ് ക​ൺ​സ​ർ​വ​ൻ​സി ആ​ക്ട് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്നും മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ ഉ​ട​ൻ പി​ഴ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും റ​വ​ന്യു വ​കു​പ്പ് അ​റി​യി​ച്ചു.