തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ത്ത സ​വ​ര്‍​ക്ക​റു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രത്തിന്‍റെ ഉ​ദ്ഘാ​ട​നം സംബന്ധിച്ച വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മ​ന്ത്രി. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12നാ​ണ് പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​വ​ഹി​ക്കു​ക. എ​ന്നാ​ല്‍ 21 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ക്കും.

ഉ​ദ്ഘാ​ട​ന​ത്തി​ന് രാ​ഷ്ട്ര​പ​തി​യെ നി​യോ​ഗി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ച​ട​ങ്ങി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ന്ന​ത്.