ക​ണ്ണൂ​ർ: വൈ​സ് ചാ​ൻ​സ​ല​റു​ടെ പു​ന​ർ​നി​യ​മ​നം റ​ദ്ദാ​ക്കി​കൊ​ണ്ടു​ള്ള സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു. വി​ധി​യു​ടെ പ​ക​ർ​പ്പ് ല​ഭി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ​തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ര്‍​നി​യ​മ​നം റ​ദ്ദാ​ക്കി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ലെ ജ​സ്റ്റി​സ് ജെ.​ബി. പ​ർ​ദി​വാ​ല​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

വി​സി​യെ നി​യ​മി​ച്ച രീ​തി ച​ട്ട​വ​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ സു​പ്രീം​കോ​ട​തി, വൈ​സ് ചാ​ന്‍​സി​ല​ര്‍ നി​യ​മ​ന​ത്തി​ല്‍ സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്നും പ​റ​ഞ്ഞു.

ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ർ​നി​യ​മ​ന​ത്തി​നെ​തി​രെ സെ​ന​റ്റ് അം​ഗം ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗം ഷി​നോ പി. ​ജോ​സ് എ​ന്നി​വ​രാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് പു​ന​ർ​നി​യ​മ​നം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ പ്ര​ധാ​ന വാ​ദം