ട്രെയിനിൽനിന്നു വീണ് യുവാവിനു ഗുരുതരപരിക്ക്
Wednesday, June 7, 2023 2:50 PM IST
അങ്കമാലി: ട്രെയിനിൽനിന്നു വീണ് യുവാവിന് ഗുരുതരപരിക്കേറ്റു. കൊല്ലം ബിനുഭവനിൽ സിനു തോമസ് (20) ആണ് അപകടത്തിൽപ്പെട്ടത്.
ഇന്നു രാവിലെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ടെൽക്ക് മേൽപ്പാലത്തിന് കീഴിൽ ആണ് അപകടമുണ്ടായത്. ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്പ്രസിൽനിന്നും യുവാവ് താഴേക്ക് വീഴുകയായിരുന്നു.
യുവാവിന്റെ ഇരു കൈകൾക്കും കാലിനും ഗുരുതരപരിക്കുണ്ട്. അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിൽസക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.