ഓണാഘോഷത്തിനിടെ അഭ്യാസപ്രകടനം; മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
Friday, September 13, 2024 9:39 AM IST
കണ്ണൂര്‍: ഓണാഘോഷത്തിനിടെ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ ആര്‍ട്സ് കോളജിലാണ് സംഭവം.
മൂന്ന് വാഹനങ്ങളുടെ റൂഫിലും ഡോറിലും ഇരുന്ന് അപകടകരമായ രീതിയില്‍ യാത്ര ചെയ്യുകയായിരുന്നു. വാഹനമോടിച്ച മൂന്ന് പേരുടെയും ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. ഇവരെ എടപ്പാളില്‍ പരിശീലനത്തിന് അയയ്ക്കാനാണ് തീരുമാനം.