എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യ​ത് ഹ​രി​ത​വി​പ്ല​വ​ത്തി​ന്‍റെ പി​താ​വ്
എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യ​ത് ഹ​രി​ത​വി​പ്ല​വ​ത്തി​ന്‍റെ പി​താ​വ്
Thursday, September 28, 2023 3:17 PM IST
ചെ​ന്നൈ: ഹ​രി​ത വി​പ്ല​വ​ത്തി​ന്‍റെ പി​താ​വ് ഡോ.​എം.​എ​സ് സ്വാ​മി​നാ​ഥ​ന്‍(98) അ​ന്ത​രി​ച്ചു. ഇന്ന് രാവിലെ 11.20ന് ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഇ​ന്ത്യ​യെ കാ​ര്‍​ഷി​ക സ്വ​യം പ​ര്യാ​പ്ത​യി​ലേ​ക്ക് ന​യി​ച്ച പ്ര​തി​ഭ​യാ​യാ​ണ് പാ​തി മ​ല​യാ​ളി കൂ​ടി​യാ​യ സ്വാ​മി​നാ​ഥ​ന്‍ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. സ്വാമിനാഥന്‍റെ പരിഷ്കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കി മാറ്റിയത്.

ആലപ്പുഴയിലെ മങ്കൊന്പാണ് ജന്മദേശം. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ആ​യി​മാ​റി​യ പ​ഴ​യ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ ആ​യി​രു​ന്നു ബി​രു​ദ പ​ഠ​നം. തുടർന്ന് ഗവേഷണ മേഖലയിലേക്ക് തിരിഞ്ഞ സ്വാമിനാഥൻ ലോകമറിയപ്പെടുന്ന ശാസ്ത്രജ്ഞനായി മാറുകയായിരുന്നു.

ടൈം ​മാ​ഗ​സി​ന്‍ പുറത്തുവിട്ട, ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ല്‍ ഏ​ഷ്യ​യിലെ ഏ​റ്റ​വും സ്വാ​ധീ​ന ശ​ക്തി​യു​ള്ള 20 പേ​രുടെ പട്ടികയിലും സ്വാമിനാഥൻ ഇടംപിടിച്ചു.

1972 മു​ത​ല്‍ 79 വ​രെ ഇ​ന്ത്യ​ന്‍ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​ന്‍റെ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യി​രു​ന്ന സ്വാ​മി​നാ​ഥ​ന്‍ രാ​ജ്യാ​ന്ത​ര നെ​ല്ലു​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ യൂ​ണി​യ​ന്‍ ഫോ​ര്‍ ദി ​ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഓ​ഫ് നേ​ച്ച​ര്‍ ആ​ന്‍​ഡ് നാ​ച്ചു​റ​ല്‍ റി​സോ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ്, ദേ​ശീ​യ ക​ര്‍​ഷ​ക ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ തു​ട​ങ്ങി​യ നി​ല​ക​ളി​ലും മി​ക​വു തെ​ളി​യി​ച്ചു.


പത്മശ്രീ,പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം സ്വാമിനാഥനെ ആദരിച്ചു. മാ​ഗ്സ​സെ അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അന്താരാഷ്ട്ര ബ​ഹു​മ​തി​ക​ളും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. 1987ൽ ​ലോ​ക ഭക്ഷ്യ പുരസ്കാരത്തിന്‍റെ ആ​ദ്യ​ത്തെ സ്വീ​ക​ർ​ത്താ​വും സ്വാ​മി​നാ​ഥ​നാ​യി​രു​ന്നു.

84 രാജ്യങ്ങളിൽ നിന്നു ഡോക്ടറേറ്റുകൾ, മെ​ൻ​ഡ​ൽ മെ​മ്മോ​റി​യ​ൽ മെ​ഡ​ൽ, ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ വേ​ൾ​ഡ് സ​യ​ൻ​സ് അ​വാ​ർ​ഡ്, ടൈ​ല​ർ പ്രൈ​സ് ഫോ​ർ എ​ൻ​വി​യോ​ൺ​മെ​ന്‍റ​ൽ അ​ച്ചീ​വ്മെ​ന്‍റ് തു​ട​ങ്ങി​യവ നേ​ട്ട​ങ്ങ​ളി​ൽ ചി​ല​താ​ണ്.

50 ഇ​യേ​ഴ്സ് ഓ​ഫ് ഗ്രീ​ൻ റെ​വ​ല്യൂ​ഷ​ൻ, സ​യ​ൻ​സ് ആ​ൻ​ഡ് സ​സ്റ്റെ​യി​ന​ബി​ൾ ഫൂ​ഡ് സെ​ക്യൂ​രി​റ്റി, കോം​ബാ​റ്റിം​ഗ് ഹം​ഗ​ർ ആ​ൻ​ഡ് ഫൂ​ഡ് സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<