ക​ണ്ണൂ​ര്‍: ത​ട്ടം പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ.​അ​നി​ല്‍​കു​മാ​റി​നെ ത​ള്ളി സി​പി​എം സംസ്ഥാന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. അ​നി​ല്‍​കു​മാ​റി​ന്‍റെ പ​രാ​മ​ര്‍​ശം പാ​ര്‍​ട്ടി നി​ല​പാ​ടി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണെ​ന്ന് ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു.

അത്തരം പരാമർശം പാടില്ലാത്തതാണ്. വ​സ്ത്ര​ധാ​ര​ണം ജ​നാ​ധി​പ​ത്യ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണ്. അ​തി​ല്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കാ​ന്‍ ത​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.​

ഹി​ജാ​ബ് പ്ര​ശ്‌​നം ഉ​യ​ര്‍​ന്നു​വ​ന്ന​പ്പോ​ള്‍ ത​ന്നെ പാ​ര്‍​ട്ടി ഇ​ക്കാ​ര്യ​ത്തി​ലു​ള്ള നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സി.​ര​വി​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ക്തി​വാ​ദ സം​ഘ​ട​ന​യാ​യ എ​സ്സ​ന്‍​സ് ഗ്ലോ​ബ​ല്‍ സം​ഘ​ടി​പ്പി​ച്ച ലി​റ്റ്മ​സ് 23 നാ​സ്തി​ക സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു് അ​നി​ല്‍​കു​മാ​റി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം. ത​ട്ടം വേ​ണ്ടെ​ന്ന് പ​റ​യു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ മ​ല​പ്പു​റ​ത്തു​ണ്ടാ​യ​ത് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി കേ​ര​ള​ത്തി​ല്‍ വ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്ന് അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

സ്വ​ത​ന്ത്ര​ചി​ന്ത വ​ന്ന​തി​ല്‍ ഈ ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ​ങ്ക് ചെ​റു​ത​ല്ലെ​ന്നും മു​സ്‌​ലിം സ്ത്രീ​ക​ള്‍ പ​ട്ടി​ണി കി​ട​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ അ​തി​നു ന​ന്ദി പ​റ​യേ​ണ്ട​ത് ഐ​സ്റ്റീ​നോ​നോ​ട​ല്ല, മാ​ര്‍​ക്‌​സി​സ്റ്റ് പാ​ര്‍​ട്ടി​യോ​ടാ​ണെ​ന്നും അ​നി​ല്‍​കു​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.