അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഒ​ൻ​പ​ത് ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു.

പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ശ്രീ​കാ​കു​ളം, വി​ജ​യ​ന​ഗ​രം, അ​മ​ല​പു​രം (എ​സ്‌​സി), മ​ച്ചി​ലി​പ​ട്ട​ണം, വി​ജ​യ​വാ​ഡ, ഓം​ഗോ​ൾ, ന​ന്ദ്യാ​ല, അ​ന​ന്ത​പു​ർ, ഹി​ന്ദു​പു​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സും സി​പി​ഐ​യും സി​പി​എ​മ്മും സ​ഖ്യ​ക​ക്ഷി​ക​ളാ​യാ​ണ് ആ​ന്ധ്ര​യി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്.

126 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും 20 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഒ​രു ലോ​ക്‌​സ​ഭാ സീ​റ്റി​ലും എ​ട്ട് നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലും ഇ​ട​ത് ക​ക്ഷി​ക​ൾ മ​ത്സ​രി​ക്കും.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ 175 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്കും 25 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് 13നും ​വോ​ട്ടെ​ണ്ണ​ൽ ജൂ​ൺ നാ​ലി​നും ന​ട​ക്കും.