വ​ന്പൻ എം​ബാ​പ്പെ; പെ​ലെ​യു​ടെ ലോകകപ്പ് റി​ക്കാ​ർ​ഡ് തിരുത്തി
വ​ന്പൻ എം​ബാ​പ്പെ; പെ​ലെ​യു​ടെ ലോകകപ്പ് റി​ക്കാ​ർ​ഡ് തിരുത്തി
Monday, December 5, 2022 1:07 AM IST
ദോ​ഹ: ലോ​ക​ക​പ്പി​ൽ ഒ​മ്പ​ത്‌ ഗോ​ൾ നേ​ടി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി കൈ​ലി​യ​ൻ എം​ബാ​പ്പെ. ബ്ര​സീ​ൽ ഇ​തി​ഹാ​സം പെ​ലെ​യു​ടെ റി​ക്കാ​ർ​ഡാ​ണ് എം​ബാ​പ്പെ ത​ക​ർ​ത്ത​ത്.

23 കാ​ര​നാ​യ ഫ്ര​ഞ്ച് താ​രം ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ​യാ​യി ഒ​മ്പ​ത്‌ ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. പെ​ലെ ഏ​ഴ് ഗോ​ളു​ക​ളാ​യി​രു​ന്നു 23ാം വ​യ​സി​ൽ നേ​ടി​യി​രു​ന്ന​ത്. 60 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഈ ​റി​ക്കാ​ർ​ഡാ​ണ് പോ​ള​ണ്ടി​നെ​തി​രെ ഇ​ര​ട്ട ഗോ​ൾ നേ​ടി എം​ബാ​പ്പെ തി​രു​ത്തി​യ​ത്.


ഫ്രാ​ൻ​സ് കി​രീ​ടം നേ​ടി​യ 2018ലെ റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ എം​ബാ​പ്പെ നാ​ല് ഗോ​ൾ നേ​ടി​യി​രു​ന്നു. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ എം​ബാ​പ്പെ ഇ​തു​വ​രെ അ​ഞ്ച് ഗോ​ൾ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<