ഇസ്രയേൽ അനുകൂല സമരത്തിൽ പങ്കെടുത്തു; കൃഷ്ണകുമാറിനെതിരെ കേസ്
Friday, December 1, 2023 9:21 PM IST
തിരുവനന്തപുരം: ഇസ്രയേൽ അനുകൂല ഉപവാസ സമരത്തിൽ പങ്കെടുത്ത നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിനെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, കാല്‍നടയാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.
പാളയത്തുവച്ച് സിഇഎഫ്ഐ രൂപതയുടെ നേതൃത്വത്തിലാണ് ഉപവാസ സമരം നടത്തിയത്. സിഇഎഫ്ഐ രൂപത പ്രസിഡന്റ് ഡോ. മോബിന് മാത്യു കുന്നമ്പള്ളിക്കെതിരെയും കണ്ടാലറിയാവുന്ന അറുപതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം, പോലീസ് നടപടിയ്ക്കെതിരേ കൃഷ്ണകുമാര്‍ രംഗത്തെത്തി. പരിപാടിയ്ക്ക് മുന്‍കൂര്‍ അവനുവാദം വാങ്ങിയിരുന്നുവെന്നും പത്തോളം പോലീസുകാരുടെ സാന്നിധ്യത്തില്‍ നൂറോളം ആളുകള്‍ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ച ചടങ്ങിനെ പോലീസ് തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.