സ്വർണ വില കൂടി
Thursday, November 24, 2022 1:11 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,855 രൂപയും പവന് 38,840 രൂപയുമായി.
തുടർച്ചയായ മൂന്ന് വ്യാപാര ദിനം വില കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയിൽ ഇന്ന് വില വർധന രേഖപ്പെടുത്തിയത്. ബുധനാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.