വായ്പ എടുത്ത ലക്ഷങ്ങള്‍ സതീഷ് ബലമായി തട്ടിയെടുത്തു; കരുവന്നൂര്‍ കേസ് പ്രതിക്കെതിരെ പരാതി
Sunday, October 1, 2023 12:35 PM IST
തൃശൂര്‍: വായ്പ ഏറ്റെടുക്കലിന്റെ പേരില്‍ കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി. വെള്ളായ സ്വദേശി സിന്ധുവാണ് പരാതി ഉന്നയിച്ചത്.
വായ്പ എടുത്ത 11 ലക്ഷം രൂപ ബലമായി പിടിച്ചുവാങ്ങിയെന്നും രേഖകള്‍ തട്ടിയെടുത്തെന്നും ഇവര്‍ ആരോപിച്ചു. മുണ്ടൂര്‍ സഹകരണ ബാങ്കിലെ കുടിശിക തീര്‍ക്കാനാണ് ഭര്‍ത്താവിന്റെ സുഹൃത്ത് വഴി സതീഷനെ കണ്ടത്.
പെരിങ്ങണ്ടൂര്‍ ശാഖയില്‍ നിന്നും 35 ലക്ഷം രൂപ ലോണ്‍ എടുക്കണമെന്ന് സതീഷ് ആവശ്യപ്പെട്ടു. വായ്പ ടേക്ക് ഓവര്‍ ചെയ്യാമെന്നും അതുവഴി ജപ്തി നടപടി ഒഴിവാക്കാനാകുമെന്നും സതീന് അറിയിച്ചു.
ടേക്ക് ഓവറിന്റെ പേരില്‍ ഇയാള്‍ ബ്ലാങ്ക് ചെക്കില്‍ ഒപ്പ് വാങ്ങിച്ചു. 18 ലക്ഷത്തിന്റെ കുടിശിക തീര്‍ക്കാന്‍ എടുത്ത 35 ലക്ഷത്തിന്റെ വായ്പയില്‍ ഒരു രൂപ പോലും തനിക്ക് കിട്ടിയില്ലെന്നും ഇവര്‍ പറയുന്നു
പണം ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. ഇയാളെ ഭയമുള്ളതുകൊണ്ടാണ് ഇതുവരെ ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും ഇവര്‍ ആരോപിച്ചു.
നിലവില്‍ 75 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും ബുധനാഴ്ച ജപ്തി നടപടി ഉണ്ടാകുമെന്ന് ബാങ്ക് അറിയിച്ചെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.