കോളജുകളിലെ ക്രമക്കേട് ആദ്യ സംഭവമല്ല: കാനം
Friday, June 9, 2023 2:09 PM IST
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ വ്യാജരേഖ, മാര്‍ക്ക് ലിസ്റ്റ് വിവാദങ്ങളില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കോളജുകളിലെ ക്രമക്കേട് ആദ്യ സംഭവമല്ലെന്ന് കാനം പറഞ്ഞു.
സര്‍വകലാശാലകളില്‍ എല്ലാക്കാലത്തും അട്ടിമറികള്‍ ഉണ്ടായിട്ടുണ്ട്. 1970കളില്‍ കെഎസ്യു നേതാവിനെ പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിച്ചിട്ടുണ്ട്. അന്ന് കെഎസ്യു ആയിരുന്നെങ്കില്‍ ഇപ്പോള്‍ എസ്എഫ്ഐ ആണെന്ന് മാത്രം.
ഇതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. സ്വയംഭരണമുള്ള കോളജുകളാണ് ഇത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടതെന്നും കാനം പറഞ്ഞു.