റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഗാ​ണ്ടേ​യ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ല്‍ മു​ൻ​മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍റെ ഭാ​ര്യ ക​ല്‍​പ്പ​ന സോ​റ​ൻ മ​ത്സ​രി​ക്കും.

മേ​യ് 20 ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ ക​ല്‍​പ്പ​ന മ​ത്സ​രി​ക്കു​മെ​ന്ന് ജെ​എം​എം നേ​തൃ​ത്വം അ​റി​യി​ച്ചു. ജെ​എം​എം എം​എ​ല്‍​എ സ​ർ​ഫ​റാ​സ് അ​ഹ​മ്മ​ദ് രാ​ജി വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

അ​ഴി​മ​തി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഹേ​മ​ന്ത് സോ​റ​ൻ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ത്സ​രി​ക്കാ​ൻ ക​ല്‍​പ്പ​ന സോ​റ​ന്‍ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.