പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ ഒരു ക്രെഡിറ്റും വേണ്ടെന്ന് കെ. സുധാകരന്
Saturday, September 23, 2023 12:16 PM IST
കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ തനിക്ക് ഒരു ക്രെഡിറ്റും വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്.
താന്‍ ആരോടും ക്രെഡിറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും തന്നെ വിട്ടേക്കെന്നും സുധാകരന് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട വേളയിലാണ് സുധാകരൻ ഈ പ്രസ്താവന നടത്തിയത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ആരാദ്യം തുടങ്ങണമെന്നതിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സുധാകരനും തര്‍ക്കിക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിലായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.
താന്‍ തുടങ്ങാമെന്ന് സതീശന് പറഞ്ഞപ്പോള്‍, ഇല്ലില്ല താന്‍ തുടങ്ങാമെന്ന് സുധാകരനും പറയുകയായിരുന്നു. തുടര്‍ന്ന് സതീശന് മുന്നിലുള്ള മൈക്ക് സുധാകരനുനേരേ മാറ്റിവച്ചു.
പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശൻ. പത്രസമ്മേളനത്തിലുടനീളം സതീശന് സംസാരിക്കാനും തയാറായില്ല. പിന്നീട് ഈ തര്‍ക്കവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.