ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടി; സരിത പിടിയിൽ
Monday, May 29, 2023 8:27 PM IST
തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. അരുങ്ങോട്ടുകര തിച്ചൂർ പൊന്നുവീട്ടിൽ സരിത(34) ആണ് പിടിയിലായത്.
ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് തെക്കേകര ചൂരല്ലൂർ സ്വദേശിനിയിൽനിന്നുമാണ് സരിത പണം തട്ടിയെടുത്തത്. മൂന്ന് മാസം നീണ്ടുനിന്ന അന്വേഷണങ്ങൾക്കൊടുവിൽ ആലപ്പുഴയിൽ നിന്നാണ് യുവതി പിടിയിലായത്.
പ്രതിയ്ക്കെതിരെ സമാന കുറ്റകൃത്യത്തിന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിലും കേസുണ്ട്. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കുറത്തികാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.