ആന്ധ്ര മുഖ്യമന്ത്രി ജഗമോഹൻ റെഡ്ഡിക്കു നേരെ കല്ലേറ്
Saturday, April 13, 2024 10:20 PM IST
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗമോഹൻ റെഡ്ഡിക്കു നേരെ കല്ലേറ്. വിജയവാഡയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ആക്രമണം.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് തെറ്റാലി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇടതു കണ്ണിന്റെ മുകളിലായിട്ടാണ് കല്ലു കൊണ്ടത്. പരിക്കേറ്റ ജഗമോഹൻ റെഡ്ഡി ആശുപത്രിയിൽ ചികിത്സതേടി.
മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന വെല്ലംപള്ളി ശ്രീനിവാസൻ എംഎൽഎയ്ക്കും പരിക്കേറ്റു.എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജഗൻ മോഹൻ റെഡ്ഡി പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രചാരണം തുടരുകയാണ്. ആക്രമണത്തിനു പിന്നിൽ ടിഡിപി പ്രവർത്തകരാണെന്ന് വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു.