ഇന്തോനേഷ്യൻ ഭൂകമ്പം: മരണം 271 ആയി
Thursday, November 24, 2022 11:53 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവയിൽ ബുധനാഴ്ചയുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 271 ആയി ഉയർന്നു. കാണാതായ നൂറ്റമ്പതോളം പേർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ആറു വയസുകാരനെ കഴിഞ്ഞദിവസം രക്ഷിച്ചിരുന്നു.
ഉച്ചയ്ക്ക് ഒന്നോടെയാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായത്. സ്കൂളുകൾ ഈസമയത്തു വിട്ടിരുന്നി ല്ല. സ്കൂൾക്കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടയിൽ ഒട്ടനവധി കുട്ടികൾ കുടുങ്ങിപ്പോയിരുന്നു.
ഭൂകമ്പത്തിൽ പരിക്കേറ്റവരുടെ എണ്ണം ആയിരത്തിനു മുകളിലാണ്. 22,198 വീടുകൾക്കു കേടുപാടുണ്ടായി. 58,362പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റി. മരിച്ചവരിൽ കൂടുതലും സ്കൂൾ കുട്ടികളാണെന്ന് ഇന്തോനേഷ്യൻ ദുരന്തനിവാരണ ഏജൻസി പറഞ്ഞു.
ജാവയിലെ മലന്പ്രദേശത്തുണ്ടായ ഭൂകന്പം, വ്യാപകമായ മണ്ണിടിച്ചിലുകൾക്കിടയാക്കിയിരുന്നു. സിയാൻജുർ പട്ടണത്തിനടത്തുള്ള ഒരു ഗ്രാമം മുഴുവനായി മണ്ണിനടിയിലായി. ഒട്ടനവധി തുടർച്ചലനങ്ങളുണ്ടായതു ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു.