മൊ​ഹാ​ലി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 277 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ നി​ശ്ചി​ത 50 ഓ​വ​റി​ൽ പ​ത്ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 276 റ​ണ്‍​സെ​ടു​ത്തു. മു​ഹ​മ്മ​ദ് ഷ​മി​യു​ടെ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യ​ത്.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ഓ​പ്പ​ണ​ർ ഡേ​വി​ഡ് വാ​ർ​ണ​ർ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. 53 പ​ന്തി​ൽ 52 റ​ണ്‍​സെ​ടു​ത്ത വാ​ർ​ണ​റാ​ണ് ടോ​പ്പ് സ്കോ​റ​ർ. സ്റ്റീ​വ് സ്മി​ത്ത് 50 പ​ന്തി​ൽ 41 റ​ണ്‍​സും നേ​ടി. ഇ​രു​വ​രും ചേ​ർ​ന്ന് 94 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​ക്കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തു.

മാ​ർ​ന​സ് ലാ​ബു​ഷാ​ഗ്നെ (39), കാ​മ​റൂ​ണ്‍ ഗ്രീ​ൻ (31), ജോ​ഷ് ഇം​ഗ്ലി​സ് (45) എ​ന്നി​വ​രും ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ഇ​ന്ത്യ​യ്ക്കാ​യി മു​ഹ​മ്മ​ദ് ഷ​മി പ​ത്ത് ഓ​വ​റി​ൽ 51 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​സ്പ്രീ​ത് ബും​മ്ര, ര​വീ​ച​ന്ദ്ര അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.