ഹോക്കി: വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യക്ക് പരാജയം
Sunday, November 27, 2022 7:33 AM IST
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഹോക്കി പരമ്പരയിൽ ഇന്ത്യക്ക് പരാജയം. തുടക്കം മുതൽ ഇരുകൂട്ടരും ഒപ്പത്തിനൊപ്പം കളിച്ച ആവേശകരമായ മത്സരത്തിൽ 5-4നായിരുന്നു ഓസീസ് വിജയം.
മത്സരത്തിന്റെ തുടക്കത്തിൽ ലീഡ് വഴങ്ങിയ ഇന്ത്യ, 11-ാം മിനിറ്റിൽ ആകാശ്ദീപ് സിംഗിന്റെ ഗോളിലൂടെ സമനില പിടിച്ചു. പിന്നീട് ലീഡ് നില മാറിമറിഞ്ഞ മത്സരത്തിൽ അവസാന മിനിറ്റുകളിൽ ഗോൾ നേടിയ ബ്ലേക്ക് ഗോവർസാണ് ഓസീസിനെ രക്ഷിച്ചത്.
ഇന്ത്യക്കായി ആകാശ്ദീപ് സിംഗ് 3 ഗോളുകൾ നേടി. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം ഞായറായ്ച നടക്കും.