ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ 4,500 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു. ജൂ​ലൈ ഏ​ഴ് മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​ൻ എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ​യു​ടെ കീ​ഴി​ൽ 1,000 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടെ 4,500 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ക്കേ​ജി​ൽ 3,500 കോ​ടി രൂ​പ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള​താ​ണ്, 1,000 കോ​ടി രൂ​പ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് നി​യ​മ​പ്ര​കാ​രം (എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ) സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വീ​ടു​ക​ളോ കൃ​ഷി​യോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭൂ​മി​യോ വി​ള​ക​ളോ ന​ശി​ച്ച എ​ല്ലാ ദു​രി​ത​ബാ​ധി​ത​ർ​ക്കും വ​രു​മാ​ന പ​രി​ധി പ​രി​ഗ​ണി​ക്കാ​തെ പ്ര​ത്യേ​ക പാ​ക്കേ​ജി​ൽ നി​ന്നു​ള്ള സ​ഹാ​യം ന​ൽ​കു​മെ​ന്ന് സു​ഖ്‌​വീ​ന്ദ​ർ പ​റ​ഞ്ഞു.

ഇ​ക്കാ​ല​യ​ള​വി​ൽ 3,500 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 13,000 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്ന​താ​യും സേ​വ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ൻ ത​ന്‍റെ സ​ർ​ക്കാ​ർ ഇ​തു​വ​രെ 1,850 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും 1,051 കോ​ടി രൂ​പ ഉ​ട​ൻ അ​നു​വ​ദി​ക്കു​മെ​ന്നും സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.