ഹിമാചലില്‍ കോണ്‍ഗ്രസ് തിളങ്ങുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ്പോള്‍ ഫലം
ഹിമാചലില്‍ കോണ്‍ഗ്രസ് തിളങ്ങുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ്പോള്‍ ഫലം
Monday, December 5, 2022 9:24 PM IST
വെബ് ഡെസ്ക്
ന്യൂഡല്‍ഹി: ഹിമാചൽപ്രദേശിൽ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന എക്സിറ്റ്പോള്‍ ഫലവുമായി ഇന്ത്യ ടുഡേ. കോണ്‍ഗ്രസിന് 30 മുതല്‍ 40 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 24 മുതല്‍ 34 സീറ്റുവരെ കിട്ടുമെന്നും സര്‍വേ പറയുന്നു.

ഹിമാചലില്‍ എഎപിക്ക് കാര്യമായ ചലനം ഒന്നും ഉണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് ഇന്ത്യ ടുഡേ ഫലം വ്യക്തമാക്കുന്നത്. മറ്റുള്ളവർ 4-8 സീറ്റുകൾ നേടിയേക്കാം. അതേസമയം, ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് നാല് സർവേകൾ പറയുന്നു.


ഇന്ത്യ ടുഡേ: കോൺഗ്രസ് 30-40, ബിജെപി 24-34, മറ്റുള്ളവർ 4-8, എഎപി 0

റിപ്പബ്ലിക് ടിവി: ബിജെപി 34-39, കോൺഗ്രസ് 28-33, എഎപി 01, മറ്റുള്ളവർ 4

ടൈംസ് നൗ: ബിജെപി 38, കോൺഗ്രസ് 28, എഎപി 0, മറ്റുള്ളവർ 2

ന്യൂസ് എക്സ് ജൻ കി ബാത്ത്: ബിജെപി 32-40, കോൺഗ്രസ് 27-42,

ഇന്ത്യ ടിവി: ബിജെപി 35-40, കോൺഗ്രസ് 26-31, എഎപി 0, മറ്റുള്ളവർ 3
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<