ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി:വിജിലന്‍സ് കേസ് റദ്ദാക്കാന്‍ ഹര്‍ജി
Friday, June 2, 2023 10:35 AM IST
കൊച്ചി: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചില ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് കേസ് റദ്ദാക്കാന്‍ ഏഴാം പ്രതിയായ എറണാകുളം മുന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ.എസ്. രഞ്ജിത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
2018ല്‍ രമേശ് ചെന്നിത്തല നല്കിയ പരാതിയെത്തുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടികള്‍ റദ്ദാക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.വിജിലന്‍സ് കോടതിയുടെ ഈ നടപടി അധികാരപരിധി മറികടന്നുള്ളതാണെന്നും കേസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണു ഹര്‍ജിയിലെ ഇടക്കാല ആവശ്യം.