മുതിർന്ന കോൺഗ്രസ് നേതാവ് ജി. ഗോപിനാഥൻ നായർ അന്തരിച്ചു
സ്വന്തം ലേഖകൻ
Thursday, June 8, 2023 1:08 PM IST
കൊടുമൺ: പത്തനംതിട്ടയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി. ഗോപിനാഥൻ നായർ അന്തരിച്ചു. പ്ലാന്‍റേഷൻ കോർപറേഷൻ ചെയർമാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്, എഐസിസി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ ആദ്യകാല കോൺഗ്രസ് നേതാക്കളിൽ പ്രധാനിയാണ്. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി നിരവധി ശ്രദ്ധേയമായ പോരാട്ടങ്ങൾ നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. കൊടുമൺ സ്വദേശിയാണ്. സംസ്കാരം വെള്ളിയാഴ്ച നടക്കും.