ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ച് ക്വാർട്ടറിൽ
Sunday, June 4, 2023 10:47 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ. പെറുവിന്റെ ഹ്വാൻ പാബ്ലൊ വരിയ്യസിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ജോക്കോവിച്ച് അവസാന എട്ടിൽ ഇടംപിടിച്ചത്.
മൂന്നാം സീഡായ ജോക്കോവിച്ചിനു വെല്ലുവിളിയുയർത്താൻ പെറു താരത്തിനു സാധിച്ചില്ല. റഷ്യയുടെ കരെണ്‍ ഖാച്ചനോവും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. ഇറ്റലിയുടെ ലോറെൻസൊ സൊനെഗൊയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് ഖാചനോവ് ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചത്. സ്കോർ: 1-6, 6-4, 7-6 (9-7), 6-1.