സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; പ്രതി പിടിയിൽ
Monday, May 29, 2023 11:27 PM IST
കൊച്ചി: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. കൊല്ലം ആണ്ടൂർ സ്വദേശി പൂവനത്തും വിള പുത്തൻ വീട്ടിൽ സന്തോഷ് കുമാർ (45) ആണ് പിടിയിലായത്.
എറണാകുളം ടൗൺ സൗത്ത് പോലീസാണ് ഇയാളെ പിടികൂടിയത്. സന്തോഷിനെതിരെ വിവിധ ജില്ലകളിലായി സമാനമായ 37 കേസുകളും ചെക്ക് കേസുകൾ ഉൾപ്പെടെയുള്ള മറ്റ് തട്ടിപ്പ് കേസുകളും നിലവിൽ ഉണ്ട്.
സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ, മലപ്പുറം സ്വദേശികളിൽനിന്നും ലക്ഷങ്ങൾ തട്ടിയ കേസിലാണ് ഇയാളെ പിടികൂടിയത്. പ്രതി സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണെന്നും പോലീസ് അറിയിച്ചു.