സാന്പത്തിക തട്ടിപ്പ്: ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ
Monday, May 29, 2023 10:15 PM IST
തൃശൂർ: സാന്പത്തിക തട്ടിപ്പ് കേസിൽ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ. കെ.എ. സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്ത് ആണ് പിടിയിലായത്. നുസ്രത്തിന് നിരവധി സാന്പത്തിക തട്ടിപ്പുകളിൽ പങ്കുണ്ടെന്നും പോലീസ് പറഞ്ഞു.
റെയിൽവേ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന നിലയിലും ഇവർ തട്ടിപ്പ് നടത്തിയിരുന്നു.
തൃശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പിയാണ് സുരേഷ് ബാബു.