ട്രെ​യി​ൻ ഇ​ടി​ച്ചു പ​രി​ക്കേ​റ്റ കാ​ട്ടാ​ന ച​രി​ഞ്ഞു
ട്രെ​യി​ൻ ഇ​ടി​ച്ചു പ​രി​ക്കേ​റ്റ കാ​ട്ടാ​ന ച​രി​ഞ്ഞു
Saturday, April 13, 2024 5:54 PM IST
പാ​ല​ക്കാ​ട്: റെ​യി​ൽ പാ​ളം ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ഇ​ടി​ച്ചു പ​രി​ക്കേ​റ്റ പി​ടി​യാ​ന ച​രി​ഞ്ഞു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു ആ​ന​യ്ക്കു പ​രി​ക്കേ​റ്റ​ത്.

തു​ട​ർ​ന്ന് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ആ​ന​യ്ക്ക് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​ന ച​രി​യു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് പി​ൻ​കാ​ലു​ക​ൾ​ക്കു പൂ​ർ​ണ​മാ​യി ച​ല​ന ശേ​ഷി ന​ഷ്ട​പ്പെ​ടു​ക​യും എ​ഴു​ന്നേ​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു ആ​ന.


ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ആ​ന​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. കൊ​ട്ടേ​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം റെ​യി​ൽ പാ​ളം ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​യെ ട്രെ​യി​ൻ ഇ​ടി​ച്ച​ത്.
Related News
<