ഇ​ല​ക്ഷ​ന്‍ ട്രാ​ന്‍​സ്ഫ​ർ ; സ്ഥ​ലം​മാ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ച​യ​ച്ചി​ല്ല‍; പോ​ലീ​സ് സേ​ന​യി​ല്‍ അ​മ​ര്‍​ഷം രൂ​ക്ഷം
ഇ​ല​ക്ഷ​ന്‍ ട്രാ​ന്‍​സ്ഫ​ർ ; സ്ഥ​ലം​മാ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ച​യ​ച്ചി​ല്ല‍; പോ​ലീ​സ് സേ​ന​യി​ല്‍ അ​മ​ര്‍​ഷം രൂ​ക്ഷം
Friday, June 21, 2024 8:13 PM IST
സീ​മ മോ​ഹ​ന്‍​ലാ​ല്‍
കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മു​ത​ല്‍ മു​ക​ളി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ച​യ​യ്ക്കാ​ത്ത​തി​ല്‍ പോ​ലീ​സ് സേ​ന​യി​ല്‍ അ​മ​ര്‍​ഷം രൂ​ക്ഷം. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ സ്ഥ​ലം മാ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഇ​ല​ക്ഷ​ന്‍ ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന് ആ​ഴ്ച​ക​ള്‍ പി​ന്നി​ടു​മ്പോ​ഴും പ​ഴ​യ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കാ​ത്ത​ത്.

പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ നി​ല​വി​ലെ ച​ര്‍​ച്ച "നാ​ളെ​യെ​ങ്കി​ലും തി​രി​കെ പോ​കാ​നു​ള്ള ഉ​ത്ത​ര​വ് ഇ​റ​ങ്ങു​മ​ല്ലേ' എ​ന്ന ചോ​ദ്യ​മാ​ണ് . ജി​ല്ല​യ്ക്ക് പു​റ​ത്തു നി​ന്നു​ള്ള​വ​രാ​ണ് പ​ല പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​ത്. നി​യ​മ​നം കി​ട്ടു​ന്ന ജി​ല്ല​ക​ളി​ല്‍ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തോ അ​ല്ലെ​ങ്കി​ല്‍ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ളി​ലോ കു​ടും​ബ​സ​മേ​ത​മാ​ണ് പ​ല​രും താ​മ​സി​ക്കു​ന്ന​ത്.

പ​ഠ​ന സൗ​ക​ര്യാ​ര്‍​ഥം കു​ട്ടി​ക​ളെ അ​താ​ത് പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളു​ക​ളി​ലും ചേ​ര്‍​ത്ത​വ​രാ​ണ് മി​ക്ക പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രും. സ്ഥ​ലം മാ​റി​യെ​ത്തു​ന്ന സ്ഥ​ല​ത്ത് ത​നി​ച്ചു​ള്ള താ​മ​സ​ത്തി​നാ​യി വാ​ട​ക​വീ​ട് എ​ടു​ക്കേ​ണ്ടി​വ​രു​ന്നു. വീ​ട്ടു വാ​ട​ക​യും ഭ​ക്ഷ​ണ​ച്ചെ​ല​വും മ​റ്റ് കാ​ര്യ​ങ്ങ​ള്‍​ക്കു​മാ​യി ഉ​ള്ള ശ​മ്പ​ള​ത്തി​ല്‍ നി​ന്ന് 25,000 രൂ​പ​യെ​ങ്കി​ലും ഓ​രോ മാ​സ​വും അ​ധി​ക​മാ​യി ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യാ​ണ് പ​ല​ര്‍​ക്കും ഉ​ള്ള​ത്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡി​എ​യി​ല്‍ നി​ല​വി​ല്‍ ഷോ​ര്‍​ട്ടേ​ജ് ഉ​ള്ള​തി​നാ​ല്‍ ഇ​തി​നാ​യി പ​ണം ക​ണ്ടെ​ത്തേ​ണ്ട അ​ധി​ക ബാ​ധ്യ​ത​യും പ​ല​ര്‍​ക്കും മാ​ന​സി​ക സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​തെ​ല്ലാം പ്ര​ത്യ​ക്ഷ​ത്തി​ല്‍ വ​ലി​യ കാ​ര്യ​മ​ല്ലെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ട​യി​ല്‍ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ര്‍​ഷ​വും അ​കാ​ര​ണ​മാ​യ ദേ​ഷ്യ​വു​മൊ​ക്കെ വ​ലു​തു ത​ന്നെ​യാ​ണ്.

പ​ഴ​യ സ്ഥ​ല​ത്തേ​ക്കു​ള്ള സ്ഥ​ലം മാ​റ്റം നീ​ളു​മ്പോ​ള്‍ മാ​ന​സി​ക സം​ഘ​ര്‍​ഷം മൂ​ലം ചി​ല​ര്‍​ക്കെ​ങ്കി​ലും ജോ​ലി​യി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്നു. ഇ​തി​ല്‍ നി​ന്നെ​ല്ലാം ആ​ശ്വാ​സം എ​ന്ന നി​ല​യി​ല്‍ ചെ​റി​യ തോ​തി​ല്‍ മ​ദ്യ​പാ​ന​ത്തി​ലേ​ക്ക് തി​രി​യു​ന്ന​വ​രും വി​ര​ള​മ​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ജ​നു​വ​രി​യി​ല്‍ സ്ഥ​ലം മാ​റ്റ​മു​ണ്ടാ​യി മേ​യി​ല്‍ ഇ​ല​ക്ഷ​ന്‍ ന​ട​ന്ന് ജൂ​ണി​ല്‍ തി​രി​ച്ചു പോ​കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് പു​തി​യ സ്ഥ​ല​ത്തേ​ക്ക് പ​ല​രും എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ തി​രി​ച്ചു പോ​ക​ല്‍ നീ​ളു​മ്പോ​ഴു​ണ്ടാ​കു​ന്ന മാ​ന​സി​ക സം​ഘ​ര്‍​ഷം ചെ​യ്യു​ന്ന തൊ​ഴി​ലി​ല്‍ ചെ​റി​യ തോ​തി​ലെ​ങ്കി​ലും അ​സം​തൃ​പ്തി​ക്ക് കാ​ര​ണ​മാ​ക്കു​ന്നു​ണ്ട്.

കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ പോ​ലീ​സ് സേ​ന​യി​ല്‍ കേ​സ് എ​ടു​ക്ക​ലി​ന് വീ​ഴ്ച വ​രു​ത്തി​ല്ലെ​ങ്കി​ലും മ​റ്റൊ​രു ഓ​ഫീ​സ​ര്‍ തു​ട​ങ്ങി​വ​ച്ചി​രി​ക്കു​ന്ന ജോ​ലി​യി​ല്‍ താ​ന്‍ അ​ത്ര​യ്ക്ക് റി​സ്‌​ക് എ​ടു​ക്ക​ണോ​യെ​ന്ന് ചി​ന്തി​ക്കു​ന്ന ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രെ​ങ്കി​ലും ഉ​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ സ​മ്മ​തി​ക്കു​ന്നു​ണ്ട്. ഇ​ത് ചെ​റി​യ തോ​തി​ലെ​ങ്കി​ലും പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യേ​ക്കാം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<