തമിഴ്നാട്ടിലും കര്‍ണാടകയിലും ഭൂചലനം
Friday, December 8, 2023 8:41 AM IST
ചെന്നൈ: തമിഴ്നാട്ടിലും കര്‍ണാടകയിലും ഭൂചലനം. ഇരുസംസ്ഥാനങ്ങളിലും ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തമിഴ്നാട്ടില്‍ ചെന്നൈയ്ക്ക് സമീപമുള്ള ചെങ്കല്‍പെട്ട് ജില്ലയിൽ രാവിലെ 7:39നാണ് ഭൂചലമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി.
കര്‍ണാടകയിലെ വിജയപുരയില്‍ രാവിലെ 6.52നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി.