തട്ടം പരാമര്‍ശം അനില്‍കുമാറിന്റെ പ്രസംഗത്തില്‍ വന്ന പിശക്: ഇ.പി.ജയരാജന്
Tuesday, October 3, 2023 1:42 PM IST
കൊച്ചി: തട്ടം പരാമര്‍ശം അനില്‍കുമാറിന്റെ പ്രസംഗത്തില്‍ വന്ന പിശകെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. അത് അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടെന്നും ജയരാജന് പ്രതികരിച്ചു.
ബിജെപി സര്‍ക്കാരില്‍നിന്ന് മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ കടുത്ത ആക്രമണമാണ് ഉണ്ടാകുന്നത്. ലക്ഷദ്വീപില്‍ വസ്ത്രധാരണവും ഭക്ഷണ ശൈലിയുമൊക്കെ നിയന്ത്രിക്കുന്നത് ബിജെപിയാണ്.
എന്നാല്‍ എല്ലാക്കാലത്തും ഇത്തരം പ്രവണതള്ക്കെതിരേ രംഗത്തുവന്ന പാര്‍ട്ടിയാണ് സിപിഎം. വസ്ത്രധാരണം, ഭക്ഷണ ശൈലി തുടങ്ങിയവയെല്ലാം ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും ജയരാജന് പറഞ്ഞു.