ഡോ. സുഷമ മലയാളം സര്‍വകലാശാല വിസി, സി.ടി. അരവിന്ദ്കുമാർ എംജി വിസി
Monday, June 5, 2023 5:00 PM IST
തിരുവനന്തപുരം: മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോക്ടര്‍ എല്‍. സുഷമയെ നിയമിച്ച് ഗവര്‍ണര്‍. ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം പ്രഫസറാണ് സുഷമ. സര്‍ക്കാര്‍ നല്കിയ പട്ടികയില്‍ നിന്നാണ് ഗവര്‍ണര്‍ നിയമനം നടത്തിയത്.
എംജി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല സി.ടി. അരവിന്ദ്കുമാറിനും നല്കി. എംജി സര്‍വകലാശാല വിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നല്കിയ രണ്ടു പാനലിലും സി.ടി. അരവിന്ദ്കുമാറിന്റെ പേരുണ്ടായിരുന്നു.
സാബു തോമസിന്റെ പേര് ഉള്‍പ്പെടുത്തിയ പാനല്‍ ആദ്യം ഗവര്‍ണര്‍ നിരസിച്ചിരുന്നു. പിന്നീട് സാബു തോമസിനെ ഒഴിവാക്കി സുദര്‍ശനകുമാറിനെ ഉള്‍പ്പെടുത്തിയാണ് മൂന്നംഗ പാനല്‍ സമര്‍പ്പിച്ചത്.
മലയാളം വിസിയായി ഡോ. പി.പി.എസ്. രാധാകൃഷ്ണന്റെ പേരു മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത് ഗവര്‍ണര്‍ നിരസിച്ചതിനെ തുടര്‍ന്ന് എല്‍. സുഷമയുടേത് ഉള്‍പ്പെടെ മൂന്നംഗ പാനല്‍ നല്‍കുകയായിരുന്നു.