ഷ­​ഹ​ന­​യെ ഡോ. ​റു­​വൈ­​സ് പ­​ര­​സ്യ­​മാ­​യി അ­​പ­​മാ­​നി­​ച്ച­​താ­​യി കേ​ട്ടു, അ­​ന്വേ​ഷ­​ണം വേ­​ണ­​മെ­​ന്ന് പ­​ഞ്ചാ​യ­​ത്ത് അം­​ഗം
ഷ­​ഹ​ന­​യെ ഡോ. ​റു­​വൈ­​സ് പ­​ര­​സ്യ­​മാ­​യി അ­​പ­​മാ­​നി­​ച്ച­​താ­​യി കേ​ട്ടു, അ­​ന്വേ​ഷ­​ണം വേ­​ണ­​മെ­​ന്ന് പ­​ഞ്ചാ​യ­​ത്ത് അം­​ഗം
Thursday, December 7, 2023 10:35 AM IST
തി­​രു­​വ­​ന­​ന്ത­​പു­​രം: ഡോ. റു­​വൈ­​സ് വി­​വാ­​ഹ­​ത്തി​ല്‍­​നി­​ന്ന് പി­​ന്മാ­​റി­​യ­​തോ​ടെ ഷ­​ഹ​ന മാ­​ന­​സി­​ക­​മാ­​യി ത­​ക​ര്‍­​ന്നി­​രു­​ന്നെ­​ന്ന് പ­​ഞ്ചാ​യ­​ത്ത് അം­​ഗം അ­​ഡ്വ. സു­​ധീ​ര്‍ വെ­​ഞ്ഞാ­​റ­​മൂ­​ട്.

വി­​വാ­​ഹ­​ത്തി​ല്‍­​നി­​ന്ന് പി­​ന്മാ­​റി­​യ­​തി­​ന് ശേ­​ഷം ഷ­​ഹ​ന­​യെ ഇ­​യാ​ള്‍ പ­​ര­​സ്യ­​മാ­​യി അ­​പ­​മാ­​നി­​ച്ച­​താ­​യി പ​റ­​ഞ്ഞു കേ­​ട്ടു. ഇ­​തി­​ന്റെ നി­​ജ­​സ്ഥി­​തി എ­​ന്താ­​ണെ­​ന്ന് അ­​റി­​യി​ല്ല. ഇ­​ക്കാ­​ര്യ­​ത്തി​ല്‍ അ­​ന്വേ​ഷ­​ണം വേ­​ണ­​മെ​ന്നും സു­​ധീ​ര്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു.

അ​തേ​സ​മ​യം സ്­​ത്രീ­​ധ­​ന­​ത്തി­​നാ­​യി ഡോ. ​റു­​വൈ­​സ് നി​ര​ന്ത​രം സ­​മ്മ​ര്‍­​ദം ചെ­​ലു­​ത്തി­​യെ­​ന്ന് മ­​രി​ച്ച ഷ­​ഹ​ന​യു​ടെ സ­​ഹോ­​ദ­​ര​ന്‍ ജാ​സിം നാ­​സ് ആ​രോ​പി​ച്ചു. ക­​ഴി­​യു​ന്ന­​ത്ര പ­​ണം ന​ല്‍­​കാ­​മെ­​ന്ന് സ­​മ്മ­​തി­​ച്ചി­​ട്ടും റു­​വൈ­​സ് വ­​ഴ­​ങ്ങി­​യി­​ല്ല.

റു­​വൈ­​സി­​ന്‍റെ പി­​താ­​വാ­​ണ് സ്­​ത്രീ​ധ­​നം ആ­​വ­​ശ്യ­​പ്പെ­​ട്ട​ത്. അ​ച്ഛ­​നെ ധി­​ക്ക­​രി­​ക്കാ­​നാ­​വി­​ല്ലെ­​ന്ന് റു­​വൈ­​സ് പ­​റ​ഞ്ഞു. ര­​ജി­​സ്റ്റ​ര്‍ വി­​വാ­​ഹം ന­​ട​ത്തി­​കൊ­​ടു­​ക്കാ​ന്‍ പോ​ലും ത­​ങ്ങ​ള്‍ ത­​യാ­​റാ­​യി­​രു­​ന്നു. എ​ന്നാ​ൽ പ­​ണ­​മാ­​ണ് വ­​ലു­​തെ­​ന്ന് റു­​വൈ­​സ് പ­​റ­​ഞ്ഞെ​ന്നും ജാ­​സിം ആ​രോ​പി​ച്ചി​രു​ന്നു.

യു​വ ഡോ​ക്ട​ര്‍ ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ­​പ്പെ­​ട്ട് ഇ­​ന്ന് രാ­​വി­​ലെ­​യാ​ണ് റു­​വൈ­​സി­​നെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത​ത്. ഇ­​യാ­​ളെ പോ­​ലീ­​സ് ചോ​ദ്യം ചെ­​യ്­​ത് വ­​രി­​ക­​യാ​ണ്.

ഉ​യ​ര്‍​ന്ന സ്ത്രീ​ധ​നം ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ വി​വാ​ഹാ​ലോ​ച​ന​യി​ല്‍ നി​ന്ന് പി​ന്മാ​റി​യ​തി​ലെ നി​രാ​ശ​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് ഷ​ഹന​യു​ടെ മാ​താ​വും സ​ഹോ​ദ​രി​യും പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ­​തി­​ന്‍റെ അ­​ടി­​സ്ഥാ­​ന­​ത്തി​ൽ ഇ­​യാ​ള്‍­​ക്കെ­​തി­​രേ പോ​ലീ​സ് കേ­​സെ­​ടു­​ത്തി­​രു​ന്നു.

ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം എ​ന്നീ ജാ​മ്യ​മി​ല്ലാ വ­​കു­​പ്പു​ക​ള്‍ പ്ര­​കാ­​ര­​മാ­​ണ് കേ­​സെ­​ടു­​ത്ത​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<