വിവാദ കൂടിക്കാഴ്ചയില്‍ ഉത്തരം വേണം; സംസ്ഥാന നേതൃത്വത്തോട് റിപ്പോര്‍ട്ട് തേടിയെന്ന് ഡി.രാജ
Monday, September 9, 2024 11:39 AM IST
ന്യൂഡല്‍ഹി: എഡിജിപി എം.ആര്.അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട സംഭവം ഗൗരവമായി കാണുന്നെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. എന്തിനാണ് കൂടിക്കാഴ്ച നടത്തിയെന്നതിന് ഉത്തരം വേണമെന്ന് അദ്ദേഹം പ്രതികരിച്ചു.
കൂടിക്കാഴ്ചയില്‍ എന്തൊക്കെയാണ് ചര്‍ച്ച ചെയ്തതെന്നും ഉദ്ദേശ്യം എന്താണെന്നും വ്യക്തമാക്കണം. സംഭവത്തില്‍ സിപിഐ സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നത് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. കൂടിക്കാഴ്ച നടന്നതായി എഡിജിപി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.
പത്ത് ദിവസത്തെ ഇടവേളയില്ലാണ് രണ്ട് ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. 2023 മെയ് 22നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയെ എഡിജിപി കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ജൂൺ രണ്ടിനാണ് ആര്‍എസ്എസ് നേതാവ് റാം മാധവിനെ കണ്ടത്