തെരുവുകളിൽ സംവദിക്കാൻ കെപിസിസിയുടെ ‘ഇന്ത്യ എന്റെ രാജ്യം’ നാടകയാത്ര
Sunday, April 14, 2024 7:13 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചരണച്ചൂടിൽ തെരുവുകളിൽ ജനങ്ങളുമായി നേരിട്ടു സംവദിക്കാൻ കെപിസിസിയുടെ ’ഇന്ത്യ എന്റെ രാജ്യം’ നാടകയാത്ര.
കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് അദ്ദേഹം തന്നെ രചനയും സംവിധാനവും നിർവ്വഹിച്ച നാടകം ഓരോ നിയോജകമണ്ഡലത്തിലും അവതരിപ്പിക്കുന്നത്.
നാടക യാത്ര കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. നാടക യാത്ര 20 നിയോജകമണ്ഡലങ്ങളിലായി 60 കേന്ദ്രങ്ങളിൽ പര്യടനം നടത്തി 24ന് വയനാട്ടിൽ സമാപിക്കും.