അസഭ്യം പറഞ്ഞ് ബസില്‍നിന്ന് ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ പരാതി
അസഭ്യം പറഞ്ഞ് ബസില്‍നിന്ന് ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ പരാതി
Saturday, October 1, 2022 4:47 PM IST
തി​രു​വ​ന​ന്ത​പു​രം: യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞ് കെ​എ​സ്ആ​ർ​ടി​സി വ​നി​താ ക​ണ്ട​ക്ട​ർ. യാ​ത്ര​ക്കാ​രെ രൂ​ക്ഷ​ഭാ​ഷ‌​യി​ൽ അ​ധി​ക്ഷേ​പി​ച്ച ക​ണ്ട​ക്ട​ർ കൈ​ക്കു​ഞ്ഞു​മാ​യി യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ ​അ​ട​ക്ക​മു​ള്ള​വ​രെ ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു.

ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ചി​റ​യ​ൻ​കീ​ഴി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വേ​ള​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ചി​റ​യ​ൻ​കീ​ഴ് മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം ഉ​ച്ച​യ്ക്ക് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ൽ സർവീസ് തുടങ്ങുന്നതിന് ഏറെ മുന്പ് യാ​ത്ര​ക്കാ​ർ ക​യ​റി​യി​രു​ന്ന​താ​ണ് വ​നി​താ ക​ണ്ട​ക്ട​റെ ചൊടിപ്പിച്ചത്.

ബ​സ് ഇ​പ്പോ​ൾ പു​റ​പ്പെ​ടി​ല്ലെ​ന്ന് അ​റി​യി​ച്ച ക​ണ്ട​ക്ട​ർ താ​ൻ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​ണെ​ന്നും ഏ​വ​രും പു​റ​ത്തി​റ​ങ്ങി നി​ൽ​ക്ക​ണ​മെ​ന്നും ആ​ക്രോ​ശി​ച്ചു. എ​ന്നാ​ൽ കനത്ത വെ​യി​ലാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ ബ​സി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​യാ​യ ക​ണ്ട​ക്ട​ർ യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യാ​യി​രു​ന്നു.


കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന രീ​തി​യി​ൽ അ​തി​രൂ​ക്ഷ ഭാ​ഷ​യി​ൽ യാ​ത്രി​ക​ർ​ക്ക് നേ​രെ ശ​ബ്ദ​മു​യ​ർ​ത്തി​യ ക​ണ്ട​ക്ട​ർ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​യോ​ഗ​ങ്ങ​ളും ന​ട​ത്തി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ​യും ജീ​വ​ന​ക്കാ​രെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന വാ​ക്കു​ക​ളും ക​ണ്ട​ക്ട​ർ ഉ​പ​യോ​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്രി​ക​ർ ബ​സി​ന് പു​റ​ത്തി​റ​ങ്ങി​യി​ട്ടും അ​ധി​ക്ഷേ​പം തു​ട​ർ​ന്ന ഇ​വ​ർ ത​നി​ക്കെ​തി​രെ ആ​ർ​ക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും ഭീ​ഷ​ണി മു​ഴ​ക്കി.

ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ കെ.​എ. ഷീ​ബ​യാ​ണ് അ​ധി​ക്ഷേ​പ​വാ​ക്കു​ക​ൾ ചൊ​രി​ഞ്ഞ​ത്. ഇ​വ​ർ​ക്കെ​തി​രെ നേ​ര​ത്തെ​യും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ചി​റ​യ​ൻ​കീ​ഴി​ലെ സം​ഭ​വ​ത്തി​ൽ രേ​ഖാ​മൂ​ലം പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​റി​യിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<