വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; വിദ്യക്കെതിരെ അട്ടപ്പാടി കോളജ് പ്രിന്‍സിപ്പലും പരാതി നല്കി
Friday, June 9, 2023 9:09 AM IST
പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കെ.വിദ്യക്കെതിരെ അട്ടപ്പാടി ഗവ. കോളജ് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്കി. വ്യാജ രേഖകള്‍ നല്കി വഞ്ചിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ജൂണ്‍ രണ്ടിന് കോളജില്‍ അഭിമുഖത്തിനെത്തിയപ്പോള്‍ വിദ്യ സമര്‍പ്പിച്ച രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയെന്ന് പരാതിയില്‍ പറയുന്നു.
ആദ്യം പരാതിയില്ലെന്ന നിലപാടാണ് അട്ടപ്പാടി കോളജ് അധികൃതര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ അഗളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ പ്രിന്‍സിപ്പലിന്റെ മൊഴി എടുക്കുമെന്ന് അഗളി പോലീസ് അറിയിച്ചു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ വിദ്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഇന്ന് അഗളി സ്റ്റേഷന് കൈമാറും. ഈ കേസിനൊപ്പം അട്ടപ്പാടി പ്രിന്‍സിപ്പലിന്റെ പരാതിയും അന്വേഷിക്കും.