സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ളെ കു​ടു​ക്കാ​ന്‍ രാ​ജ്യ​വ്യാ​പ​ക റെ​യ്ഡു​മാ​യി സി​ബി​ഐ
സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ളെ കു​ടു​ക്കാ​ന്‍ രാ​ജ്യ​വ്യാ​പ​ക റെ​യ്ഡു​മാ​യി സി​ബി​ഐ
Wednesday, October 5, 2022 11:20 AM IST
ന്യൂ​ഡ​ല്‍​ഹി: സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ളെ കു​ടു​ക്കാ​ന്‍ രാ​ജ്യ​ത്തെ 105 ഇ​ട​ങ്ങ​ളി​ല്‍ സി​ബി​ഐ റെ​യ്ഡ്.
ഓപ്പറേഷന്‍ ചക്ര എന്ന പേരിലാണ് പരിശോധന നടന്നത്.

സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ടാ​ന്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1.5 കോ​ടി രൂ​പ​യും. 1.5 കി​ലോ സ്വ​ര്‍​ണ​വും പി​ടി​ച്ചെ​ടു​ത്തു.രാ​ജ​സ്ഥാ​നി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണ​വും പ​ണ​വും പി​ടി​കൂ​ടി​യ​ത്. വിവിധ ഇടങ്ങളിലായി മൂ​ന്നൂ​റോ​ളം പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും സി​ബി​ഐ അ​റി​യി​ച്ചു.

ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍, ഡ​ല്‍​ഹി, ച​ണ്ഡീ​ഗ​ഡ്, പ​ഞ്ചാ​ബ്, ക​ര്‍​ണാ​ട​ക, അ​സം സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​ണ് സം​സ്ഥാ​ന പോ​ലീ​സു​മാ​യി ചേ​ര്‍​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ഹ​മ്മ​ദാ​ബാ​ദ്, പൂ​നെ എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ട് കോ​ള്‍ സെ​ന്‍റ​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു.


ഇന്‍റ​ര്‍​പോ​ള്‍, അ​മേ​രി​ക്ക​യു​ടെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ എ​ഫ്ബി​ഐ എ​ന്നി​വ​രി​ല്‍​നി​ന്ന​ട​ക്കം ല​ഭി​ച്ച വി​വി​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<