മഞ്ചേരിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം: 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
Friday, September 29, 2023 1:21 PM IST
മലപ്പുറം: മഞ്ചേരിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 8.45ന് പുല്ലാര മൂച്ചിക്കലിന് സമീപമാണ് അപകടം. ഒരു ബസിന്റെ പിന്നില്‍ മറ്റൊരു ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ബസുകള്‍ക്കകത്ത് വീണും കമ്പിയില്‍ തലയിടിച്ചുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.
രണ്ട് ബസുകളിലും സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. മൂച്ചിക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവനിങ് കഫേയും ബസുകള്‍ ഇടിച്ച് തകര്‍ന്നിട്ടുണ്ട്.