ബംഗ്ലാദേശിൽ ഡെങ്കിപ്പനി പടരുന്നു; ഈ വർഷം ഇതുവരെ 900 പേർ മരിച്ചു
Tuesday, September 26, 2023 3:05 AM IST
ധാക്ക: ബംഗ്ലാദേശിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. രാജ്യത്തെ 64 ജില്ലകളിൽ ഡെങ്കി വ്യാപിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഇതുവരെ 909 ജീവനുകളാണ് ഡെങ്കിപ്പനി കവർന്നത്.
രോഗവ്യാപനം തടയാൻ പരിശീലനം ലഭിച്ച ഡോക്ടർമാരെയും വിദഗ്ധരെയും രാജ്യത്ത് വിന്യസിച്ചതായി ലോകാരോഗ്യ സംഘടനാ മേധാവി ഡോ. തെദ്രൂസ് അദാനോം ഗബ്രിയെസുസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡെങ്കിപ്പനി ബാധിച്ചവരെ റീഹൈഡ്രേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഇൻട്രാവണസ് ഫ്ലൂയിഡുകളുടെ ക്ഷാമം നേരിടുന്നുണ്ടെന്നും ആവശ്യം വർധിക്കുന്നതിനനുസരിച്ച് ഫാർമസികൾ മരുന്നുവില കുത്തനെ കൂട്ടിയെന്നും റിപ്പോർട്ടുണ്ട്.