ബിശ്വബന്ധു സെൻ ത്രിപുര സ്പീക്കർ; തിപ്ര മോത്ത വോട്ടെടുപ്പിലില്ല
Saturday, March 25, 2023 5:02 AM IST
അഗർത്തല: ബിജെപി അംഗം ബിശ്വബന്ധു സെൻ ത്രിപുര നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം-കോൺഗ്രസ് സ്ഥാനാർഥി ഗോപാൽ ചന്ദ്ര റോയിയെയാണ് സെൻ പരാജയപ്പെടുത്തിയത്. സെന്നിന് 32 വോട്ടും റോയിക്ക് 14 വോട്ടും ലഭിച്ചു.
പതിമൂന്നു അംഗങ്ങളുള്ള തിപ്ര മോത്ത പാർട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നു. നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറായിരുന്നു ബിശ്വബന്ധു സെൻ. നാലു തവണ ധർമനഗറിൽ നിന്നു നിയമസഭാംഗമായി.