ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
Wednesday, September 27, 2023 1:26 AM IST
ന്യൂഡൽഹി: ലഖിംപുർ ഖേരി കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാനും തങ്ങാനും സുപ്രീംകോടതി അനുമതി നൽകി. അമ്മയുടെയും മകളുടെയും ചികിത്സയ്ക്കായാണു ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്.
ഡൽഹി ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അമ്മയെ ശുശ്രൂഷിക്കുന്നതിനും കാലിനു വൈകല്യമുള്ള മകളുടെ ചികിത്സയ്ക്കുമാണ് ജൂണ്‍ 25 ലെ ജാമ്യവ്യവസ്ഥയിൽ ജസ്റ്റീസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് ഇളവ് നൽകിയത്.
2021 ഒക്ടോബറിൽ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ വച്ച് ആശിഷ് മിശ്രയുടെ കാർ കർഷകരെ ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അഞ്ചു പേരാണ് മരിച്ചത്.