ഷിരൂരിൽ ഇന്ന് നിർണായകം; കാബിനിൽ അർജുനുണ്ടോയെന്ന് ആദ്യം ഉറപ്പാക്കും
Thursday, July 25, 2024 6:34 AM IST
ബംഗുളൂരു: ഷിരൂരിൽ ട്രക്കിനൊപ്പം കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിനം. ലോറി കണ്ടെത്തിയ ഗംഗവാലി നദിയുടെ അടിത്തട്ടിൽ ഇറങ്ങി ദൗത്യസംഘം പരിശോധന നടത്തും.
തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോയെന്ന് ആദ്യം സ്ഥിരീകരിക്കും. അതിനു ശേഷമാണ് ലോറി പൊക്കിയെടുക്കുക. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുക. പരിശോധന കഴിയുന്നത് വരെ മേഖലയിലേക്ക് ആരെയും കടത്തിവിടില്ല.
രണ്ട് മണിക്കൂർ ഇടവിട്ട് ദൃശ്യങ്ങളും വിവരങ്ങളും കൈമാറുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വൈകുന്നേരത്തിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സൂചന.