യുപിയിൽ മുലായത്തിന്റെ മരുമകള്‍ ഡിംപിള്‍ യാദവ് മുന്നില്‍
Thursday, December 8, 2022 10:49 AM IST
ലക്നോ: യുപിയിലെ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഡിംപിള്‍ യാദവ് മുന്നില്‍. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിന്റെ മരുമകളും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയുമാണ് ഡിംപിള്‍.
മെയിന്‍പൂരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി രഘുനാഥ് സിംഗ് ശാക്യയേക്കാള്‍ 22000 വോട്ടുകള്‍ക്കാണ് ഡിംപിള്‍ മുന്നില്‍ നില്‍ക്കുന്നത്. അഖിലേഷ് യാദവിന്റെ തട്ടകങ്ങളായ കാര്‍ഹല്‍, ജസ്വന്ത് നഗര്‍ എന്നീ മണ്ഡലങ്ങളിലാണ് ഡിംപിള്‍ പ്രധാനമായും ലീഡ് ചെയ്യുന്നത്.
മുലായം സിംഗ് യാദവിന്റെ മരണത്തെതുടര്‍ന്നാണ് മെയിന്‍പൂരിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.