കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വാ​ഹ​നാ​പ​ക​ടം: ര​ണ്ടു​പേ​ർ മ​രി​ച്ചു
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വാ​ഹ​നാ​പ​ക​ടം: ര​ണ്ടു​പേ​ർ മ​രി​ച്ചു
Thursday, December 7, 2023 6:16 PM IST
കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. ഇ​ടു​ക്കി വെ​ൺ​മ​ണി സ്വ​ദേ​ശി ഇ​ട​ക്കു​ന്നം മു​ക്കാ​ലി ച​ക്കാ​ല​പ​റ​മ്പി​ൽ നി​ജോ തോ​മ​സ് (33), ഇ​രു​പ​ത്തി​യാ​റാം മൈ​ൽ, പു​ൽ​പ്പാ​റ ബി​നു പി.​പി ( 44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വൈ​കി​ട്ട് 3.30 ഓ​ടെ പേ​ട്ട​ക്ക​വ​ല​യ്ക്ക് സ​മീ​പം സ്വ​കാ​ര്യ ബ​സി​ൽ ബൈ​ക്കി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യ​ത്ത് നി​ന്നും നെ​ടു​ങ്ക​ണ്ട​ത്തി​ന് പോ​യ സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു​വ​ന്ന ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ ബി​നു മ​രി​ച്ചു. നി​ജോ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<