കുണ്ടറയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
Tuesday, September 26, 2023 1:20 PM IST
കൊല്ലം: കുണ്ടറ നാന്തിരിക്കലിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി ശിവ (24) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രി 11.30 ഓടെയാണ് അപകടം സംഭവിച്ചത്. നാന്തിരിക്കൽ പള്ളിയുടെ സമീപത്തെ മതിലിലേക്കാണ് യുവാവ് ഓടിച്ച ബൈക്ക് ഇടിച്ചുകയറിയത്. അപകട സ്ഥലത്ത് തന്നെ യുവാവ് മരിച്ചു.
വെള്ളിമണിലെ സുഹൃത്തിന്റെ വീട്ടിൽ വന്നതിനുശേഷം പുറത്തേക്ക് ബൈക്ക് എടുത്തിറങ്ങിയപ്പോഴാണ് യുവാവ് അപകടത്തിൽപെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.