ഇ​ടു​ക്കി: അ​ടി​മാ​ലി ചീ​യ​പ്പാ​റ​യി​ല്‍ പി​ക്ക​പ്പ് വാ​ന്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ആ​സാം സ്വ​ദേ​ശി സി​ക്ക​ന്ദ​ര്‍ അ​ലി ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 11നാ​ണ് അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ വാ​ഴ​ക്കു​ള​ത്തി​ലേ​ക്ക് പോ​യ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.