സീറ്റ് വിഭജനം; എഐഎഡിഎംകെ-ബിജെപി തർക്കം രൂക്ഷം
Friday, September 22, 2023 10:55 PM IST
ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ-ബിജെപി സഖ്യത്തിൽ ലോക്സഭ സീറ്റിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. അഞ്ച് സീറ്റിൽ കൂടുതൽ ബിജെപിക്ക് നൽകില്ലെന്നാണ് എഐഎഡിഎംകെ നിലപാട്.
അതേസമയം തർക്കത്തിൽ പ്രശ്നപരിഹാരത്തിനായി മുതിർന്ന എഐഎഡിഎംകെ നേതാക്കളുടെ സംഘം ഇന്ന് ഡൽഹിയിലെത്തി. ഇവർ അമിത് ഷായെയും ജെ .പി. നഡ്ഡയെയും കണ്ടേക്കും. അണ്ണാദുരൈയെ അധിക്ഷേപിച്ചത് അംഗീകരിക്കില്ലെന്നും എഐഎഡിഎംകെ നേതാക്കൾ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തെ അറിയിക്കും.
തമിഴ്നാട്ടിൽ കുറഞ്ഞത് 15 സീറ്റെങ്കിലും വേണമെന്നാണ് ബിജെപിയുടെ ആവശ്യം. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ സംസ്ഥാനത്ത് വാക്പോര് നടന്നുവരുന്നുണ്ടായിരുന്നു.