നവീന്‍ ബാബുവിന്റെ സംസ്കാരം വ്യാഴാഴ്ച
Wednesday, October 16, 2024 9:40 AM IST
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും.
ഇന്ന് മോർച്ചറിയിൽ സൂക്ഷിച്ച ശേഷം വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംസ്കാരം. പത്തനംതിട്ട കളക്ട്രേറ്റിലും വീട്ടിലും പൊതുദര്‍ശനമുണ്ടാകും.
അതേസമയം എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യക്കെതിരെ നവീൻ ബാബുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. പി.പി. ദിവ്യ, നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിന്റെ പരാതിയിൽ പറയുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്റെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് പ്രവീൺ ബാബു പറഞ്ഞു.